Workplace Child Care Center Scheme

തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം പദ്ധതി

വനിത-ശിശു വികസന വകുപ്പിൻറെ ആഭിമുഖ്യത്തിൽ മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ ആരോഗ്യകരമായ പരിപാലനം സാധ്യമാക്കുന്നതിനും ശിശു പരിപാലന കേന്ദ്രം പദ്ധതി (ക്രഷ്) ആരംഭിച്ചു.നാഷണല്‍ ക്രഷ് സ്‌കീം പ്രകാരം 50-ലധികം ജീവനക്കാർ ജോലി ചെയ്യുന്ന സർക്കാർ, പൊതുമേഖല ഓഫീസുകളിലാണ് ശിശു പരിപാലന കേന്ദ്രം പ്രവർത്തിക്കുന്നത്. ഈ സാമ്പത്തിക വർഷം 25 ക്രഷുകളാണ് സംസ്ഥാനത്താകെ പ്രവർത്തനമാരംഭിക്കുന്നത് . ഒരു ക്രഷിന് 2 ലക്ഷം രൂപ വീതമാണ് നീക്കിവെച്ചിരിയ്ക്കുന്നത്.

റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷൻ, ശിശുസൗഹൃദ ഫർണിച്ചറുകൾ, പാചക പാത്രങ്ങൾ, മുലയൂട്ടുന്ന സ്ഥലങ്ങൾ, തൊട്ടിലുകൾ, ബേബി മോണിറ്ററിംഗ് ഉപകരണങ്ങൾ, മെത്തകൾ, കളിപ്പാട്ടങ്ങൾ, ബെഡ്ഷീറ്റുകൾ, പായകൾ, ബക്കറ്റുകൾ, മോപ്പുകൾ, മറ്റ് ശുചീകരണ ഉപകരണങ്ങൾ, ഷീറ്റുകൾ എന്നിവ വാങ്ങുന്നതിന് ആവശ്യമായ തുക ജില്ല വനിത ശിശുവികസന ഓഫീസർ മുഖേന നൽകും.

സംസ്ഥാനത്തെ ആദ്യ ക്രഷ് പട്ടം PSC ഓഫീസില്‍ ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ കിന്‍ഫ്ര ക്യാമ്പസ്, വെള്ളായണി കാര്‍ഷിക സര്‍വകലാശാല, ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്ത്, എറണാകുളം കളക്ടറേറ്റ്, പാലക്കാട് ചിറ്റൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട് കളക്ടറേറ്റ്, വയനാട് കല്പ്പറ്റ സിവില്‍ സ്‌റ്റേഷന്‍, കാസറഗോഡ് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും പദ്ധതി ഉടൻ ആരംഭിയ്ക്കും.