Action plan by Health, Local Government and Animal Welfare Departments to control rabies

പേവിഷബാധ നിയന്ത്രിക്കാന്‍ ആരോഗ്യ, തദ്ദേശസ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകള്‍ ചേര്‍ന്ന് കര്‍മ്മ പദ്ധതി

വളര്‍ത്തുനായ്ക്കളില്‍നിന്നും പൂച്ചകളില്‍ നിന്നും പേവിഷബാധ ഏല്‍ക്കുന്ന സാഹചര്യം വര്‍ധിചിരിക്കുന്നതിനാല്‍ വിഷബാധ നിയന്ത്രിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് , ആരോഗ്യ വകുപ്പ് , മൃഗസംരക്ഷണ വകുപ്പ് എന്നി വകുപ്പുകളുടെ നേതൃത്വത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാവുന്നു. പദ്ധതി പ്രകാരം തെരുവ് നായകളുടെ വന്ധ്യംകരണം വാക്‌സിനേഷന്‍ എന്നിവ വ്യാപകമായി നടപ്പിലാക്കും. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും.

പല ജില്ലകളിലും നായകളുടെ കടി മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടികിട്ടിയവര്‍ വാക്‌സിനെടുക്കുന്നതിനോട് വിമുഖത പുലര്‍ത്തരുത്. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ഇതിലേക്കായി ശക്തമായ ബോധവത്ക്കരണം നടത്തും. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിന്‍ ഉറപ്പ് വരുത്തും.