National quality recognition

സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. 3 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 2 ആശുപത്രികൾക്ക് പുന: അംഗീകാരവും ലഭിച്ചു. പാലക്കാട് പി.എച്ച്.സി. ഒഴലപ്പതി (97% സ്‌കോർ), കണ്ണൂർ പി.എച്ച്.സി. കോട്ടയം മലബാർ (95% സ്‌കോർ), കൊല്ലം പി.എച്ച്.സി. ചവറ (90% സ്‌കോർ) എന്നിവയാണ് പുതുതായി അംഗീകാരം നേടിയത്. കണ്ണൂർ എഫ്.എച്ച്.സി. ആലക്കോട് തേർത്തല്ലി (88% സ്‌കോർ), തിരുവനന്തപുരം യു.പി.എച്ച്.സി. മാമ്പഴക്കര (90% സ്‌കോർ) എന്നിവ പുന: അംഗീകാരം നേടി.

ഇതോടെ 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 101 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പടെ സംസ്ഥാനത്തെ 157 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരം നേടി. 9 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.