Apply for Mangalya scheme

മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിത ശിശു വികസന വകുപ്പിന്റെ മംഗല്യ പദ്ധതി 2024-25 വർഷത്തേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ. അപേക്ഷക ബി.പി.എൽ മുൻഗണനവിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ഭർത്താവിന്റെ മരണം മൂലം വിധവയാവുകയും, നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയത് നിമിത്തം വിധവയ്ക്ക് സമാനമായി തീർന്നിട്ടുള്ള കുടുംബങ്ങളിൽപ്പെട്ടവരുമായ വനിതകളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. പുനർവിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാർ മുൻപാകെ രജിസ്റ്റർ ചെയ്ത സട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. വർഷത്തിൽ എല്ലാ സമയവും മംഗല്യ പദ്ധതി പ്രകാരം വകുപ്പിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ് ( www.schemes.wcd.kerala.gov.in ) പുനർവിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ സമർപ്പിച്ചിരിക്കണം. 18 നും 50 നും മധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. പൊതുജനപദ്ധതി അപേക്ഷാ പോർട്ടൽ എന്ന വെബ്പേജ് മുഖേന നിർദേശങ്ങൾ ശ്രദ്ധയോടെ പാലിച്ച് ക്ഷേമപദ്ധതികൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയിലും, ശിശുവികസനപദ്ധി ഓഫീസുകളിലും ബന്ധപ്പെടുക. ജില്ലാ വനിത ശിശുവികസന ഓഫീസ്, തിരുവനന്തപുരം. ഫോൺ : 0471-296901.