₹ 1.25 കോടി ചെലവഴിച്ച് കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ ആധുനിക സജ്ജീകരണങ്ങളൊടെ കുടുംബാരോഗ്യ കേന്ദ്രവുമായി ആരോഗ്യവകുപ്പ്. 3 സ്ഥിര ഡോക്ടർമാർ, ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ അറ്റന്റഡർ, നഴ്‌സിംഗ് അസിസ്റ്റന്റ്, ഓഫീസ് ക്ലാർക്ക് എന്നിവരെ യും 4 താത്ക്കാലിക സ്റ്റാഫ് നഴ്‌സുമാരേയും നിയമിച്ചട്ടുണ്ട്. ലാബ് ടെക്‌നീഷ്യനെ ഉടൻ നിയമിക്കും.
കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോൾ ചികിത്സയോടൊപ്പം, ലാബ് പരിശോധനകൾ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, കുട്ടികളുടെ കുത്തിവെയ്പ്പ് എന്നിവ ലഭ്യമാകും. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ ചികിത്‌സയ്ക്കായി മൂന്നാറിൽ എത്തിക്കുന്നതിനായി ഫോർ വീൽ ഡ്രൈവുള്ള ജീപ്പും ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് ഇടമലക്കുടിയിൽ താമസിക്കുന്നതിനായി ക്വാർട്ടേഴ്സ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.