സന്ദര്‍ശനം

ഇന്നലെ പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ശക്തമായ വെള്ളപ്പാച്ചിലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ സീതത്തോട് കോട്ടമണ്‍പാറയിലും ആങ്ങമൂഴി ജംഗ്ഷനു സമീപത്തെ കോട്ടമണ്‍പാറ റോഡിലെ ടാറിംഗ് ഒലിച്ചുപോയ പാലവും സന്ദര്‍ശിച്ചു. ശ്രീ.ആന്റോ ആന്റണി എംപി, ശ്രീ. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ശ്രീമതി. ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.