സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ചു

2023-24 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റർ) എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിർണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല അവാർഡ്

ജില്ലാതല ആശുപത്രികളിൽ 91.75 ശതമാനം മാർക്ക് നേടി ഡബ്ല്യൂ ആന്റ് സി ആശുപത്രി പൊന്നാനി മലപ്പുറം ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാർഡിന് അർഹരായി. ജില്ലാ തലത്തിൽ 88.21 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജില്ലാ ആശുപത്രി നിലമ്പൂർ മലപ്പുറം കരസ്ഥമാക്കി.

ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികൾക്ക് 3 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് ലഭിക്കുന്നതാണ്.

ജില്ലാ ആശുപത്രി ആലുവ എറണാകുളം (87.99%)

ജനറൽ ആശുപത്രി കാസർഗോഡ് (86.48%)

ജനറൽ ആശുപത്രി നെയ്യാറ്റിൻകര (84.25%)

ഡബ്ല്യൂ ആന്റ് സി ആശുപത്രി ആലപ്പുഴ (83.26%)

ജനറൽ ആശുപത്രി തൃശ്ശൂർ (83.14%)

ജില്ലാ ആശുപത്രി വടകര കോഴിക്കോട് (80.61%)

ജില്ലാ ആശുപത്രി പാലക്കാട് ( 76.82%)

ജനറൽ ആശുപത്രി പാലാ കോട്ടയം (75.71%)

ജില്ലാ ആശുപത്രി മാവേലിക്കര ആലപ്പുഴ (74.34%)

ഡബ്ല്യൂ ആന്റ സി ആശുപത്രി മങ്ങാട്ടുപ്പറമ്പ കണ്ണൂർ (74.09%)

ഡബ്ല്യൂ ആന്റ് സി ആശുപത്രി കൊല്ലം (73.47%)

ജനറൽ ആശുപത്രി കാഞ്ഞിരപ്പള്ളി കോട്ടയം (72.43%)

ജനറൽ ആശുപത്രി അടൂർ പത്തനംതിട്ട (71.08%)

എന്നിവയാണ് ജില്ലാ തലത്തിൽ അവാർഡിനർഹമായ ആശുപത്രികൾ.

സബ് ജില്ലാതലം

സബ് ജില്ലാ തലത്തിൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി ചാവക്കാട് തൃശ്ശൂർ (89.09%) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാർഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി തിരൂരങ്ങാടി മലപ്പുറം (87.44%) കരസ്ഥമാക്കി.

അതോടൊപ്പം തന്നെ സബ് ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 10 ആശുപത്രികൾക്ക് 1 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കുന്നതാണ്.

താലൂക്ക് ആശുപത്രി കുറ്റ്യാടി കോഴിക്കോട് (82.92%)

താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി കോതമംഗലം എറണാകുളം (81.18 %)

താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി കൊടുങ്ങല്ലൂർ തൃശ്ശൂർ (80.76 %)

താലുക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി പീരുമേട് ഇടുക്കി (80.38 %)

താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി തൃക്കരിപ്പൂർ കാസർഗോഡ് (80.08 %)

ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ പാലക്കാട് (79.35%)

താലുക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി വൈക്കം കോട്ടയം (77.56 %)

താലൂക്ക് ആശുപത്രി മംഗൽപ്പാടി കാസർഗോഡ് (77.38 %)

താലൂക്ക് ആശുപത്രി പഴയങ്ങാടി കണ്ണൂർ (76.59 %)

താലൂക്ക് ആശുപത്രി പുതുക്കാട് തൃശ്ശൂർ (76.43 %)

എന്നീ ആശുപത്രികൾ സബ് ജില്ലാ തലത്തിൽ അവാർഡിനർഹരായി.

സാമൂഹികാരോഗ്യ കേന്ദ്രം

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി വലപ്പാട്, തൃശ്ശൂർ (90.60%) അർഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ ക്രേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 12 ആശുപ്രതികൾക്ക് 1 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കുന്നതാണ്.

സി.എച്ച്.സി പള്ളിക്കൽ, തിരുവനന്തപൂരം (84.31%)

സി.എച്ച്.സി തലക്കുളത്തൂർ കോഴിക്കോട് (83.72%)

സി.എച്ച്.സി കൂടല്ലൂർ കോട്ടയം (81.27%)

സി.എച്ച്.സി മുല്ലശ്ശേരി തൃശ്ശൂർ (80.83%)

സി.എച്ച്.സി അമ്പലപ്പുഴ ആലപ്പുഴ (78.63%)

സി.എച്ച്.സി മുതുക്കുളം ആലപ്പുഴ (77.85%)

സി.എച്ച്.സി കടയിരുപ്പ് എറണാകുളം (77.31%)

സി.എച്ച്.സി നരിക്കുനി കോഴിക്കോട് (77.02%)

സി.എച്ച്.സി വളയം കോഴിക്കോട് (73.83%)

സി.എച്ച്.സി ഓർക്കാട്ടേരി കോഴിക്കോട് (72.60%)

സി.എച്ച്.സി മീനങ്ങാടി വയനാട് (71.39%)

സി.എച്ച്.സി കൊപ്പം പാലക്കാട് (70.92%)

എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ അവാർഡിനർഹരായി.

കായകൽപ്പിന് മത്സരിക്കുന്ന ആശുപ്രതികൾക്കു കായകൽപ്പ് അവാർഡിന് പുറമേ മികച്ച ജില്ലാ ആശുപ്രതിക്കും സബ് ജില്ലാതലത്തിലുള്ള ആശുപ്രതിക്കും (താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ്/ താലൂക്ക് ആശുപത്രി /സാമൂഹികാരോഗ്യക്രേന്ദം) എക്കോ ഫ്രണ്ട്ലി അവാർഡ് നൽകുന്നു.

94.76 ശതമാനം മാർക്ക് നേടി ഡബ്ല്യൂ ആന്റ് സി ആശുപ്രതി പൊന്നാനി മലപ്പുറം ജില്ലാതല ആശുപ്രതി വിഭാഗത്തിൽ 10 ലക്ഷം രൂപ നേടുകയും 96.67 ശതമാനം മാർക്ക് നേടി സി.എച്ച്.സി. പള്ളിക്കൽ തിരുവനന്തപുരം സബ് ജില്ലാതലത്തിലുള്ള ആശുപ്രതിക്കും (താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ്/ താലൂക്ക് ആശുപത്രി/ സാമൂഹികാരോഗ്യക്രേന്ദം) ആശുപ്രതിക്കും 5 ലക്ഷം രൂപയ്ക്കുള്ള അവാർഡിന് അർഹരായി.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ 3 ക്ലസ്റ്റർ ആയി തിരിച്ചാണ് അവാർഡ് നൽകിയത്. അതിൽ ഒന്നാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുട്ടട, തിരുവനന്തപുരം (91.79%), 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുല്ലാത്തുവളപ്പ്, ആലപ്പുഴ (89.85%) കരസ്ഥമാക്കി. 1 ലക്ഷം രൂപ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ചേരവള്ളി ആലപ്പുഴ (88.7%) മൂന്നാംസ്ഥാനത്തിന് അർഹരായി.

 

രണ്ടാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പോർക്കിലങ്ങാട് തൃശ്ശൂർ (94.22%) 2 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ കൊളപ്പുള്ളി പാലക്കാട് (92.17 %) 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പാറക്കടവ് ഇടുക്കി (84.88 %) മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി.

മൂന്നാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പയ്യോളി കോഴിക്കോട് (94.15%) ഒന്നാം സ്ഥാനമായ 2 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മംഗലശ്ശേരി മലപ്പുറം (93.97%) രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വേങ്ങൂർ വയനാട് (93.95%) മാർക്കോടെ മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി.

നഗര പ്രാഥമികാരോഗ്യ കേന്ദ്രം

നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 16 ആശുപത്രികൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കുന്നതാണ്.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ബിയ്യം മലപ്പുറം (92.91%)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഇരവിമംഗലം മലപ്പുറം (92.80%)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ കല്ലുനിറ കോഴിക്കോട് (92.21%)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പൊറോറ കണ്ണൂർ (89.82%)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഉളിയാക്കോവിൽ കൊല്ലം (87.56 %)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പെരുമ്പൈക്കാട് കോട്ടയം (84.63 %)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുണ്ടേരി മേപ്പാടി വയനാട് (83.75 %)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ചായ്ക്കോട്ടുക്കോണം തിരുവനന്തപുരം(82.75 %)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പുളിക്കുന്ന് (82.62 %)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ നെഹ്റു ട്രോഫി ആലപ്പുഴ (80.98%)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തമ്മനം എറണാകുളം (77.88%)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പയ്യാനക്കൽ കോഴിക്കോട് (74.67 %)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തൊണ്ടൻക്കുളങ്ങര ആലപ്പുഴ (72.44 %)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പൂവത്തൂർ തിരുവനന്തപുരം (72.21 %)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തൃക്കണ്ണാപ്പുരം തിരുവനന്തപുരം(71.93 %)

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വട്ടിയൂർക്കാവ് തിരുവനന്തപുരം(71.85%)

എന്നിവയാണ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ അവാർഡിന് അർഹരായ ആശുപത്രികൾ.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും ജില്ലാതല പുരസ്‌കാരങ്ങൾ ഇതിന് പുറമേ പിഡിഎഫ് ആയി നൽകുന്നു.

 

KAYAKALP Award 2024