Eat Right Kerala app to choose clean and safe food

നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്റെ ഭാഗമായി ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് നൽകിയ ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയ ഇറ്റ് റൈറ്റ് കേരള ആപ്പ് പുറത്തിറക്കി. സുരക്ഷിത ഭക്ഷണവും വൃത്തിയുള്ള സാഹചര്യവും ഒരുക്കാൻ നാൽപ്പതോളം ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് റേറ്റിംഗ് നൽകുന്നത്.

ഹോട്ടലുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം ഉണ്ടാക്കാനും അതുവഴി കച്ചവടം ഉയർത്താനും പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനും റേറ്റിംഗിലൂടെ സാധിക്കും. ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1,600 ഹോട്ടലുകളാണ് നിലവിൽ വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ ഇടം നേടിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ ആപ്പിൽ ലിങ്ക് ചെയ്തിരിക്കുന്നതിനാൽ പരാതികൾ അറിയിക്കുന്നതിനും സൗകര്യമുണ്ട്.

https://play.google.com/store/apps/details?id=in.gov.kerala.foodsafety.restaurants&hl=en&gl=US