വയോമധുരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
60 വയസ്സ് കഴിഞ്ഞ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വീട്ടിൽ ഇരുന്ന് തന്നെ പരിശോധിക്കുന്നതിനായി ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്ന വായോമധുരം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഡോക്ടറുടെ സാക്ഷ്യപത്രം, ആധാർ റേഷൻ കാർഡുകളുടെ കോപ്പി എന്നിവ സഹിതം സുനീതി പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുൻപ് ഈ പദ്ധതിപ്രകാരം ഗ്ലൂക്കോമീറ്റർ ലഭ്യമായിട്ടുള്ളവർക്ക് സ്ട്രിപ്പ് ആവശ്യമുണ്ടെങ്കിൽ സുനീതി പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ് ഫോൺ: 0487 2321702.