A helping hand for a three-year-old boy who was attacked by a wild animal

വന്യജീവി ആക്രമണത്തിനിരയായ മൂന്നുവയസുകാരന് സഹായഹസ്തം

വസ്ത്രങ്ങളും പാത്രങ്ങളും അടക്കമുള്ള അവശ്യസാധനങ്ങൾ നൽകി
പട്ടികവർഗ വികസന വകുപ്പിന്റെ ധനസഹായം അതത് ദിവസം ലഭ്യമാക്കും.
ഭക്ഷണം യഥാസമയം ലഭിക്കുന്നതിന് ക്രമീകരണം
കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യം ഉറപ്പാക്കും.

പത്തനംതിട്ട ചാലക്കയത്തിന് സമീപം അപ്രതീക്ഷിത വന്യജീവി ആക്രമണം നേരിട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് വയസുകാരന് ആവശ്യമായ സഹായങ്ങൾ നൽകി. വസ്ത്രങ്ങളും പാത്രങ്ങളും അടക്കമുള്ള അവശ്യസാധനങ്ങളാണ് നൽകിയത്.

ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിക്കുന്നവർക്ക് പട്ടികവർഗ വികസന വകുപ്പിൽ നിന്ന് അനുവദിച്ചിട്ടുള്ള 350 രൂപയുടെ ധനസഹായം ഡിസ്ചാർജ് സമയത്ത് ഒരുമിച്ച് നൽകാതെ അതത് ദിവസം നൽകാൻനിർദേശംനൽകിയിട്ടുണ്ടെന്നും അതുപ്രകാരം ഞായറാഴ്ച മുതൽ തുക നൽകി തുടങ്ങി. ഭക്ഷണം യഥാസമയം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ആക്രമണമേറ്റ കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് വേണ്ട ശ്രദ്ധാപൂർവമായ പരിചരണം ഉറപ്പാക്കുന്നതിന് വേണ്ട നടപടികളും സ്വികരിച്ചു. കുടുംബത്തിന്റെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്.