വടകര ജില്ലാ ആശുപത്രിയിൽ 13.70 കോടിയുടെ പുതിയ അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും പീഡിയാട്രിക് ഐസിയുവിന്റെയും പ്രവർത്തനം ആരംഭിച്ചു. ഈ കെട്ടിടത്തിൽ ഒരു മേജർ ഓപ്പറേഷൻ തീയേറ്റർ, ഒരു മൈനർ ഓപ്പറേഷൻ തീയേറ്റർ, എക്സ്റേ യൂണിറ്റ്, സി ടി സ്കാനിങ്ങിന് ആവശ്യമായ സൗകര്യം, യുഎസ് ജി സ്കാനിങ്, ഗൈനക്കോളജി ഒപി, വാർഡുകൾ, ഐസിയു, പോസ്റ്റ് ഓപ്പറേഷൻ വാർഡുകൾ എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും മെച്ചപ്പെട്ടതും അത്യാധുനികവുമായ സൗകര്യങ്ങൾ ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. 38.27 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനികമായ ആറ് കിടക്കകളുള്ള പീഡിയാട്രിക് ഐസിയുവും കേന്ദ്രീകൃത ഓക്സിജൻ സംവിധാനമുള്ള 15 കിടക്കുകളോടു കൂടിയുള്ള കുട്ടികളുടെ വാർഡും സജ്ജമാക്കിയിട്ടുള്ളത്. പീഡിയാട്രിക് വാർഡിലേക്ക് ആവശ്യമായ 84.52 ലക്ഷം രൂപയുടെ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.