അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ സമാപനത്തിന്റെ ഭാഗമായി കായികക്ഷമത, ആരോഗ്യം, ശാരീരികക്ഷമത എന്നീ ഗുണങ്ങള്‍ സ്ത്രീകളില്‍ വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ മാര്‍ച്ച്‌ 8 രാത്രി 9 മണിയ്ക്ക് വനിതകള്‍ക്കായി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. കനകക്കുന്ന് കൊട്ടാരത്തില്‍ നിന്ന് ആരംഭിക്കുന്ന “5K Midnight Fun Run” മാരത്തോണ്‍  ഫ്ലാഗ് ഓഫ് ചെയ്ത് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ അവസാനിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. ടി മാരത്തോണില്‍ പങ്കെടുക്കുന്നതിലേക്കായി വനിതകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പ്രായപരിധി ബാധകമല്ല. രജിസ്റ്റര്‍ ചെയ്യുന്നതിലേക്കായി http://bit.ly/FunRunGeneralAudience എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താല്‍പ്പര്യപ്പെടുന്നു. വനിത ശിശു വികസന വകുപ്പിന്റെ വെബ് സൈറ്റിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

https://docs.google.com/forms/d/e/1FAIpQLSfLNDbUvMLXvi3tqFoETlHFvT0yMnGZFowt0VSbKOUzy9Yn3w/viewform