‘ബാക്ക് ടു വർക്ക്’ രണ്ടാം ഘട്ടത്തിലേക്ക്
കരിയർ ബ്രേക്ക് വന്ന സ്ത്രീകളെ തൊഴിലിലേക്കെത്തിക്കാൻ സർക്കാരിന്റെ പദ്ധതി ബാക്ക് ടു വർക്ക് രണ്ടാം ഘട്ടത്തിലേക്ക്.നോളെജ് ഇക്കോണമിക് മിഷന്റെ പദ്ധതിക്ക് വനിതാ ശിശുവികസന വകുപ്പിന്റെ പിന്തുണ.പ്രൊഫഷണൽ, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതലുള്ളത് പെൺകുട്ടികളാണെങ്കിലും തൊഴിലിടങ്ങളിലേക്ക് എത്തുമ്പോൾ സ്ത്രീകളുടെ പ്രാധാന്യം കുറയുന്നു ഈ അവസരത്തിലാണ് നോളേജ് ഇക്കോണമി മിഷന്റെ ‘ബാക്ക് ടു വർക്ക്’ പദ്ധതി പ്രയോജനകരമാകുന്നത്.ജോലി ലഭിച്ചിട്ടും പോകാൻ കഴിയാത്തവരും,ജോലി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നതുമായ അഞ്ചു ലക്ഷത്തോളം സ്ത്രീകളുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് ഇടയിൽ നോളജ് ഇക്കോണമി മിഷൻ സർവേ നടത്തിയിരുന്നു.
കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകി അവർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിലിടങ്ങളിലേക്ക് തിരികെ കൊണ്ടുവരുകയാണ് ‘ബാക്ക് ടു വർക്ക്’ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് രണ്ടാം ഘട്ടം ഡിസംബറിൽ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവ ഉൾക്കൊള്ളുന്ന കോഴിക്കോട് സൗത്ത്, കുണ്ടറ, തൃക്കാക്കര, കഴക്കൂട്ടം, ചേർത്തല, ചാലക്കുടി നിയോജക മണ്ഡലങ്ങളിൽ ആരംഭിച്ചു.2024 മാർച്ചിൽ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകും.