സംസ്ഥാന വ്യാപകമായി ഞായർ, തിങ്കൾ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളിൽ വൃത്തിഹീനമായി പ്രവർത്തിച്ച 9 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 27 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 36 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 188 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.