Sustainable social systems for public health care: Kerala Public Health Act 2023

തിരുവിതാംകൂർ – കൊച്ചി മേഖലയിൽ ബാധകമായ 1955ലെ ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട്ട്, മലബാർ മേഖലയിൽ ബാധകമായ 1939 ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട് എന്നിവയ്ക്ക് പകരം കേരളമാകെ ബാധകമാവുന്ന കേരള പൊതുജനാരോഗ്യ ആക്ട് 2023 നിലവിൽ വന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്ന സമഗ്രമായ നിയമമാണ് കേരള പൊതുജനാരോഗ്യ ആക്ട് 2023. കാലഘട്ടങ്ങൾക്കനുസൃതമായി ഉണ്ടാവുന്ന വെല്ലുവിളികൾ നേരിടാനും അതിനെ കൈകാര്യം ചെയ്യാനുമുള്ള വിശദമായ മാർഗരേഖയാണ് നിയമം.

രോഗ നിർണയം, ചികിത്സ എന്നിവക്കപ്പുറം ആരോഗ്യം പ്രദാനം ചെയ്യുന്ന സാമൂഹിക സംവിധാനങ്ങളെ ശക്തിപ്പെടുത്തൽ, രോഗങ്ങൾക്ക് കാരണമാവുന്ന അവസ്ഥകളെ തടയുകയും നിയന്ത്രിക്കുക തുടങ്ങിയ ആരോഗ്യ സംരക്ഷണ മാർഗങ്ങളെക്കുറിച്ച് നിയമം പ്രതിപാദിക്കുന്നു. കാലാവസ്ഥ വ്യതിയാനം, മനുഷ്യ – മൃഗ സമ്പർക്കം മുതലായവയുടെ ഭാഗമായി കടന്നുവരാവുന്ന പുതിയ വൈറസുകളെയും രോഗാണുക്കളെയും പകർച്ച വ്യാധികളെയും പ്രതിരോധിക്കുന്നതിനും, ജീവിതശൈലി രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ശക്തമായ സംവിധാനങ്ങൾ നിയമം വിഭാവനം ചെയ്യുന്നു. വെള്ളം, മാലിന്യം, പകർച്ചവ്യാധികൾ, കൊതുക് നിവാരണം, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും, രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ആക്ടിൽ പ്രതിപാദിക്കുന്നു.

പൊതുജനാരോഗ്യ സമിതികൾ, പബ്ലിക് ഹെൽത്ത് ഓഫിസർ എന്നിവരുടെ ചുമതലകളും അധികാരങ്ങളും നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്നു. വെള്ളത്തിന്റെ സുരക്ഷാ എങ്ങനെ ഉറപ്പു വരുത്തണമെന്നും ശുചിത്വത്തിനായി സ്വീകരിക്കേണ്ട നടപടികളും ആക്ട് പ്രകാരമുള്ള നിയമം ലംഘിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷകളെപ്പറ്റിയും നിയമം വ്യക്തമാക്കുന്നു. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളിലും വ്യക്തികളെ പുല്ലിംഗത്തിൽ വിശേഷിപ്പിച്ചിട്ടുള്ളപ്പോൾ പൂർണമായും സ്ത്രീലിംഗത്തിൽ എഴുതപ്പെട്ട ആദ്യ നിയമമാണ് കേരള പൊതുജനാരോഗ്യ ആക്ട് 2023.

കേരള പൊതുജനാരോഗ്യ ആക്ട് 2023

Public Health Act 2023_compressed_1702290202