പത്തനംതിട്ട മെഡിക്കൽ കോളേജിൽ ഓഗസ്റ്റിൽ പോസ്റ്റ്‌മോർട്ടം ആരംഭിക്കും
പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ നിർദേശം നൽകി. സിവിൽ ജോലികൾ പൂർത്തിയായാൽ ഉടൻ പോസ്റ്റ്‌മോർട്ടത്തിനുള്ള സംവിധാനം കെ.എം.എസ്.സി.എൽ. ഇൻസ്റ്റാൾ ചെയ്യുന്നതാണ്. ഓഗസ്റ്റ് മാസത്തിൽ പോസ്റ്റ്‌മോർട്ടം ആരംഭിക്കാൻ നിർദേശം നൽകി. കോളേജ് കെട്ടിടം, ക്വാർട്ടേഴ്‌സുകൾ, ലക്ഷ്യ ലേബർ റൂം എന്നിവ സെപ്റ്റംബറോടെ പൂർത്തിയാകും. നടന്നു വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷത്തോടെ പൂർത്തിയാക്കാനും നിർദേശം നൽകി. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.
കോന്നി മെഡിക്കൽ കോളേജിനായി സൃഷ്ടിച്ച തസ്തികകളിൽ ഉടൻ നിയമനം പൂർത്തിയാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ആംബുലൻസ് സേവനം ഉറപ്പാക്കണം. എക്‌സ്‌റേയുടെയും സിടി സ്‌കാനിംഗിന്റേയും പ്രവർത്തന സമയം വർധിപ്പിക്കണം. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തണം.
മോഡ്യുലാർ ഓപ്പറേഷൻ തീയറ്ററുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ജീവനക്കാർ യഥാസമയം ജോലിക്ക് വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മെഡിക്കൽ കോളേജിന്റെ വികസനത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണം. മെഡിക്കൽ കോളേജിലേക്ക് കൂടുതൽ യാത്രാസൗകര്യം ഒരുക്കാനും നിർദേശം നൽകി.
—