പത്തനംതിട്ടയിലുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റവർക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങളൊരുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. കോന്നി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തും. സജ്ജമാകാൻ കോട്ടയം മെഡിക്കൽ കോളേജിനും നിർദേശം നൽകിയിട്ടുണ്ട്.