A rare achievement for Thiruvananthapuram Medical College: A heart valve was replaced without opening the chest

തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവനേട്ടം: നെഞ്ച് തുറക്കാതെ ഹൃദയവാൽവ് മാറ്റിവച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. അയോർട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ നടത്തിയത്. സങ്കീർണ ശസ്ത്രക്രിയ രോഗിക്ക് നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് ഈ അപൂർവ ശസ്ത്രക്രിയ നടത്തിയത്. വളരെവേഗം തന്നെ രോഗി സുഖം പ്രാപിച്ചു വരുന്നു.