Public health centers should be centers of relief

ഓരോ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റേയും പരിധിയിലുള്ള വാർഡുകൾ സമ്പൂർണ പകർച്ചവ്യാധി മുക്തമാക്കണം

ഓരോ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റേയും പരിധിയിലുള്ള വാർഡുകൾ സമ്പൂർണ പകർച്ചവ്യാധിമുക്തമാക്കണം. ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ പകർച്ചപ്പനി പ്രതിരോധത്തിൽ പങ്കാളികളാകണം. വാർഡിൽ യോഗം ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ഇടയ്ക്കിടയ്ക്ക് വിലയിരുത്തണം. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആശ്വാസത്തിന്റെ കേന്ദ്രങ്ങളാകണം. രോഗബാധിതരായവർ, ഗർഭിണികൾ, പ്രായമായവർ എന്നിവരെ പ്രത്യേകമായി ശ്രദ്ധിക്കണം. കിടപ്പ് രോഗികളെ വീടുകളിൽ സന്ദർശിച്ച് പരിചരണം ഉറപ്പാക്കണം. പനിബാധിച്ചവർക്ക് തുടർപരിചരണം ഉറപ്പാക്കണം.

പൊതുജനാരോഗ്യ രംഗത്ത് വർത്തമാനകാലത്തെ ഏറ്റവും വലിയ ഇടപെടലുകളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ. ഫീൽഡ് തലത്തിൽ ശരിയായ അവബോധം നൽകുന്നതിന് ഓരോരുത്തരും പരിശ്രമിക്കണം. ഏത് പനിയാണെങ്കിലും നിസാരമായി കാണരുത്. രോഗം വന്നാൽ ചികിത്സ തേടാൻ നാട്ടുകാരെ പ്രേരിപ്പിക്കണം. ആരോഗ്യ ബോധവത്ക്കരണത്തിന് പ്രതിരോധത്തിൽ വലിയ പങ്കുവഹിക്കാനാകും.

കൊതുകിന്റെ ഉറവിട നശീകരണത്തിനായി വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള അവബോധം നൽകണം. വെള്ളി, ശനി, ഞായർ ഡ്രൈ ഡേ ആചരിക്കുമ്പോൾ എല്ലാവരും അതിൽ പങ്കാളികളാകണം. ആരോഗ്യ കേന്ദ്രങ്ങളിൽ ശുചീകരണം നടത്തണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായോ മലിനജലവുമായോ സമ്പർക്കത്തിൽ വന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ സ്വയം പ്രതിരോധം ഉറപ്പാക്കണം.