Govt. Ayurveda College women's hostel started functioning

ഗവ. ആയുർവേദ കോളേജ് വനിതാ ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ വനിതാ ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു. ആയുർവേദ കോളേജിൽ ഈ അദ്ധ്യയന വർഷത്തിൽ 800ൽ പരം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിൽ 85 ശതമാനത്തിലധികം വനിതകളാണ്. നിലവിലുള്ള വനിതാ ഹോസ്റ്റൽ ആയുർവേദ കോളേജിലെ വിദ്യാർത്ഥിനികളെ ഉൾകൊള്ളുന്നതിനു പര്യാപ്തമല്ല. ഈ സാഹചര്യത്തിലാണ് 5.65 കോടി രൂപ ചെലവഴിച്ച് ഒരു പുതിയ വനിതാ ഹോസ്റ്റൽ യാഥാർത്ഥ്യമാക്കിയത്. 33 ആധുനിക സൗകര്യങ്ങളുള്ള മുറികളും അടുക്കളയും ഹാളുകളും പഠനമുറികളും ഉൾപ്പടെയുള്ള സ്വകാര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. പുതിയ വനിതാ ഹോസ്റ്റലിൽ നൂറോളം വിദ്യാർത്ഥിനികൾക്ക് സുഖമായി താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്.