Indradhanush 5.0 to ensure complete immunity for children and pregnant women

കുട്ടികൾക്കും ഗർഭിണികൾക്കും സമ്പൂർണ രോഗപ്രതിരോധം ഉറപ്പാക്കുന്നതിന് ഇന്ദ്രധനുഷ് 5.0

സംസ്ഥാനത്തെ 5 വയസുവരെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കാൻ നടപ്പാക്കുന്ന പദ്ധതിയാണ് ഇന്ദ്രധനുഷ് 5.0. ആഗസ്റ്റ് 7 മുതൽ 12 വരെയും സെപ്റ്റംബർ 11 മുതൽ 16 വരെയും ഒക്ടോബർ 9 മുതൽ 14 വരെയും 3 ഘട്ടങ്ങളിലായാണ് ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ സാധിക്കുക.

ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങളിൽ നിന്ന് മിഷൻ ഇന്ദ്രധനുഷ് സംരക്ഷണം നൽകും. മുൻകാലങ്ങളിൽ ഭാഗികമായി കുത്തിവെപ്പ് എടുത്തവർക്കും ഇതുവരെയും എടുക്കാൻ കഴിയാത്തവർക്കും ഈ 3 ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാം.

വിവരശേഖരണം, ബോധവത്കരണം, വീടുകളിൽ നേരിട്ടെത്തിയുള്ള സർവെ തുടങ്ങിയവയിലൂടെയാണ് കുട്ടികളുടെ ഇമ്യൂണൈസേഷൻ പ്രോഗ്രാം പൂർത്തിയാക്കുന്നത്.

കോവിഡ് വ്യാപനസമയത്ത് വാക്‌സിൻ എടുക്കുന്നതിൽ ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. ഇത് പരിഹരിച്ചു രോഗത്തിനെതിരെ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം.