കാസറഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഇഇജി (Electroencephalogram) സംവിധാനം പ്രവർത്തനസജ്ജമായി. ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യമായാണ് ഇഇജി സേവനം ലഭ്യമാക്കുന്നത്. നൂറോളജി ചികിത്സയിൽ ഏറെ സഹായകരമാണ് ഇഇജി. അപ്‌സമാര രോഗ നിർണയത്തിന് ആവശ്യമായ പരിശോധനയാണ് ഇഇജി. വിവിധ തരത്തിലുള്ള മസ്തിഷ്‌ക രോഗ ബാധ വിലയിരുത്താൻ ഇതിലൂടെ സഹായിക്കുന്നു. എൻഡോസൾഫാൻ ദുരിത ബാധിതർ ഏറെയുള്ള ജില്ലയിലെ ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. ജില്ലാ ആശുപത്രിയിൽ ഒരുക്കിയ ഇഇജി സേവനം എൻഡോസൾഫാൻ രോഗികൾക്ക് പൂർണമായും സൗജന്യമായി ലഭ്യമാക്കും
എൻഡോസൾഫാൻ ദുരിതബാധിതരുൾപ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് കാസർഗോഡ് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ഇതുകൂടാതെയാണ് പരിശോധനയ്ക്കായി ഇഇജി സംവിധാനം സജ്ജമാക്കിയത്. കാത്ത് ലാബിന്റെ സേവനവും ജില്ലാ ആശുപത്രിയിൽ ലഭ്യമാക്കിയുട്ടുണ്ട്.