കനിവ് 108 ആംബുലന്‍സ് സംസ്ഥാനതല ബോധവത്കരണ കാമ്പയിന്
സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് പദ്ധതിയായ കനിവ് 108 ആബുലന്‍സ് ബോധവത്ക്കരണ ക്യാമ്പയിൻ സംസ്ഥാന തലത്തിൽ ആരംഭിച്ചു. കനിവ് 108 പദ്ധതി ആരംഭിച്ച് ഇതുവരെ 6,10,000 ട്രിപ്പുകളാണ് ഓടിയത്. സംസ്ഥാനത്തുടനീളം 316 ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളാണ് വിന്യസിച്ചിരിക്കുന്നത്. ഈ സേവനം കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാകാനാണ് ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നത്.
കനിവ് 108 ആംബുലന്‍സ് സേവനങ്ങള്‍, അവ എങ്ങനെ ഉപയോഗപ്പെടുത്താം, ആംബുലന്‍സിലുള്ള സംവിധാനങ്ങള്‍ എന്നിവ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രചരിപ്പിക്കും. ബോധവത്കരണ പോസ്റ്ററുകള്‍, ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ പൊതുയിടങ്ങളിലും സ്കൂള്‍, കോളേജ് തലങ്ങളിലും ഇതിനായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതിന് പുറമെ സിനിമ തീയറ്ററുകള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ പ്രാധാന്യം പ്രചരിപ്പിക്കും.