ഔഷധ സസ്യങ്ങളെക്കുറിച്ചറിയാൻ പുതിയ വെബ്‌സൈറ്റും പുസ്തകവും
സംസ്ഥാനത്തെ ഔഷധ സസ്യങ്ങളെക്കുറിച്ചറിയാനുള്ള ഔഷധസസ്യ ബോർഡിന്റെ വെബ്‌സൈറ്റും പുസ്തകവും പുറത്തിറക്കി. 400 ഓളം ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രധാന ഉപയോഗത്തെക്കുറിച്ചുമുള്ള സമഗ്രമായ വെബ്‌സൈറ്റാണ് (https://smpbkerala.in/) സജ്ജമാക്കിയിരിക്കുന്നത്. കർഷകർക്ക് വിപണി ഒരുക്കുന്നതിന് വേണ്ട പ്രത്യേക പ്ലാറ്റ്‌ഫോം ഇതിലൊരുക്കിയിട്ടുണ്ട്. ബോർഡ് പ്രവർത്തനങ്ങൾ, സ്‌കീമുകൾ, പദ്ധതികൾ, നഴ്‌സറി, വിപണി തുടങ്ങിയ വിവിധങ്ങളായ വിവരങ്ങൾ ഇതിൽ നിന്നും ലഭ്യമാകും. 350 ഓളം ഔഷധ സസ്യങ്ങൾ ഉൾക്കൊള്ളിച്ചതാണ് ‘മേജർ മെഡിസിനൽ പ്ലാന്റ്‌സ് ഓഫ് കേരള’ എന്ന പുസ്തകം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവർക്ക് ഔഷധസസ്യങ്ങളെപ്പറ്റി അടുത്തറിയാൻ ഈ വെബ്‌സൈറ്റും പുസ്തകവും സഹായിക്കും.