Landslides: Settings evaluated

ഉരുൾപൊട്ടൽ: ക്രമീകരണങ്ങൾ വിലയിരുത്തി

വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വകുപ്പ്തല ക്രമീകരണങ്ങൾ വിലയിരുത്തി. പൊതുവിലെ സാഹചര്യം പരിശോധിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകൾ കൃത്യമായെടുക്കണം. ആവശ്യമെങ്കിൽ താത്ക്കാലികമായി ആശുപത്രികൾ സജ്ജമാക്കാൻ നിർദേശം നൽകി. ആശുപത്രികളിലെ മോർച്ചറി സംവിധാനം വിലയിരുത്തണം. മൊബൈൽ മോർച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും നിർദേശം നൽകി.

കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കണം. ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും സഹായമായി കൺട്രോൾ റൂം പ്രവർത്തിക്കണം. മലയോര മേഖലയിൽ ഉൾപ്പെടെ എത്തിച്ചേരാൻ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലൻസിന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്ഥലത്തേക്ക് എത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും നിർദേശം നൽകി. റിലീഫ് ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തണം. ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കണം. പകർച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണ്.