Guidelines for organizing events in the hospital compound

ആശുപത്രി കോമ്പൗണ്ടിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മാർഗ്ഗനിര്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. പരിപടികൾ നടത്തുമ്പോൾ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല. രോഗീ സൗഹൃദമായിരിക്കണം. രോഗികൾ, കുഞ്ഞുങ്ങൾ, ഗർഭിണികൾ തുടങ്ങിയവർക്ക് ഒരു തരത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കാൻ പാടില്ല. രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ പ്രയാസം നേരിടാതിരിക്കാൻ ആശുപത്രി അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതെയുമുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സർക്കുലറിലെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.