2 scanning centers in Alappuzha have been closed and sealed by the health department and their licenses have been revoked

 ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്തു, ലൈസൻസ് റദ്ദാക്കി

ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്തു. സ്‌കാനിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോർഡുകൾ 2 വർഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാൽ അന്വേഷണത്തിൽ റെക്കോർഡുകൾ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകൾക്കിടയിലാണ് റെക്കോർഡുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. ഇതിന്റെ തുടർഅന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് സമർപ്പിച്ച ശേഷം തുടർനടപടികളും ഉണ്ടാകും.