Ambassador of the Dominican Republic to the potential of the AYUSH sector
ആയുഷ് മേഖലയുടെ സാധ്യതകളാരാഞ്ഞ് ഡൊമിനിക്കന്‍ റിപബ്ലിക് അംബാസഡര്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ഡൊമിനിക്കന്‍ റിപബ്ലിക് അംബാസഡര്‍ ഡേവിഡ് ഇമ്മാനുവേല്‍ പൂയിച്ച് ബുചെല്‍ ചര്‍ച്ച നടത്തി. ആയുഷ് മേഖലയിലെ സാധ്യതകള്‍ ഡൊമിനിക്കന്‍ റിപബ്ലിക് അംബാസഡര്‍ ആരാഞ്ഞു. കേരളത്തിന്റെ പരമ്പരാഗതമായ ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടതാണ്. ആയുര്‍വേദമേഖലയില്‍ കേരളവുമായുള്ള സഹകരണം അംബാസഡര്‍ ഉറപ്പ് നല്‍കി. കോവിഡ് കാലത്ത് കേരളം നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരള ആരോഗ്യ സര്‍വകലാശാലയുമായി സഹകരിക്കുന്നതിലുള്ള താത്പര്യവും അംബാസഡര്‍ അറിയിച്ചു. കേരളം നടത്തിയ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളും കേരളത്തിന്റെ ആയുര്‍വേദത്തിന്റെ പ്രത്യേകതകളും മന്ത്രി വിവരിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.