കോഴിക്കോട് മെഡിക്കൽ കോളേജിൽ 5 വർഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൻമേൽ ആദ്യം അന്വേഷിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്താൻ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറിയെ ഇതിനകം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയുള്ള നടപടികൾ സ്വീകരിച്ചത് ശസ്ത്രക്രിയയ്ക്ക് വിധേയമായ സ്ത്രീയുടെ പക്ഷത്തു നിന്നു തന്നെയാണ്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ കോർഡിനേറ്ററായ അന്വേഷണ സംഘം നേരത്തെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷിക്കണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.