90 lakh new heart lung machine was installed in the medical college

മെഡിക്കൽ കോളേജിൽ 90 ലക്ഷത്തിന്റെ പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 90 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചു. തിരുവന്തപുരം മെഡിക്കൽ കോളേജിൽ 10 വർഷം പഴക്കമുള്ള ഹാർട്ട് ലങ് മെഷീനാണുണ്ടായിരുന്നത്. നിരന്തരമായ ഉപയോഗം കൊണ്ടും കാലപ്പഴക്കം കൊണ്ടും പലപ്പോഴും പ്രവർത്തനങ്ങൾക്ക് തടസം വന്നിരുന്നു. ഇതുകാരണം ശസ്ത്രക്രിയ മുടങ്ങിയ അവസ്ഥയുമുണ്ടായി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ ഹാർട്ട് ലങ് മെഷീൻ വാങ്ങിയത്.
ബൈ പാസ് സർജറി, ഹൃദയ വാൽവ് മാറ്റിവയ്ക്കൽ തുടങ്ങിയ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾക്കെല്ലാം ഹാർട്ട് ലങ് മെഷീൻ ആവശ്യമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് പുറമേ എസ്.എ.ടി. ആശുപത്രിയിലും ഒരു ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്.