പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ആരും കുളിക്കാനോ , മീൻ പിടിക്കാനോ , വെള്ളക്കെട്ടുകളിലോ പുഴകളിലോ, തോടുകളിലോ ഇറങ്ങരുത്. നദിയിലൂടെ ഒഴുകി വരുന്ന സാധനങ്ങൾ പിടിക്കുന്നതിന് ഉൾപ്പടെ ഒരു കാര്യത്തിനും ഇറങ്ങരുത്.