Decision to revise the uniform of nursing students

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കുന്നു. ഗവ. മെഡിക്കൽ കോളേജിലേയും ഡി.എച്ച്.എസ്-ന്റെ കീഴിലുള്ള നഴ്‌സിംഗ് സ്‌കൂളുകളിലേയും വിദ്യാർത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് എസ്.എഫ്.ഐയും നഴ്‌സിംഗ് സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് പ്രൊപ്പോസൽ സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. അടുത്ത അദ്ധ്യായന വർഷം മുതൽ പുതിയ യൂണീഫോം നടപ്പാക്കുന്നതാണ്.