Innerwheel Club of Trivandrum North joins hands in the popular cancer campaign

ജനകീയ കാന്‍സര്‍ ക്യാമ്പയിനില്‍ പങ്കാളികളായി ഇന്നര്‍വീല്‍ ക്ലബ് ഓഫ് ട്രിവാന്‍ഡ്രം നോര്‍ത്ത്

 ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം – അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കാളികളായി സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മകളില്‍ ഒന്നായ ഇന്നര്‍വീല്‍ ക്ലബ്ബിന്റെ ട്രിവാന്‍ഡ്രം നോര്‍ത്ത്. ക്യാമ്പയിന്റെ ഭാഗമായി സര്‍വിക്കല്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് മാര്‍ച്ച് ഒന്നാം തീയതി വേട്ടമുക്ക് റസിഡന്‍സ് അസോസിയേഷന്‍ അങ്കണവാടി ഹാളില്‍ വച്ച് നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പോസ്റ്റര്‍ പ്രകാശനം ചെയ്തു.

മാര്‍ച്ച് ഒന്നാം തീയതി വികെ പ്രശാന്ത് എംഎല്‍എയുടെ സാന്നിധ്യത്തിലാണ് സര്‍വിക്കല്‍ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പിആര്‍എസ് ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ഇന്നര്‍വീല്‍ ക്ലബ് ഓഫ് ട്രിവാന്‍ഡ്രം നോര്‍ത്ത് പ്രസിഡന്റ് ശൈലജ ശരത്ത്, സെക്രട്ടറി ലതിക നായര്‍, വേട്ട മുക്ക് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, സെക്രട്ടറി വേണുഗോപാല്‍ എന്നിവരും മറ്റ് ക്ലബ് മെമ്പര്‍മാരും ക്യാമ്പില്‍ പങ്കെടുക്കും. രോഗനിര്‍ണയ ക്യാമ്പിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം.