ഇന്ത്യയിൽ ആദ്യമായി ക്വിയർ ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്
രാജ്യത്ത് ആദ്യമായി ക്വിയർ ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവുമായി (Queer Friendly Hospital Initiative) ആരോഗ്യവകുപ്പ്. ട്രാൻസ്ജൻഡർ, ക്വിയർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിച്ച് ആരോഗ്യ സ്ഥാപനങ്ങളിൽ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. വിവേചനങ്ങളില്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന ആരോഗ്യ സംവിധാനം എല്ലാ വിഭാഗക്കാർക്കും നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ജനറൽ ആശുപത്രികളെ ക്വിയർ ഫ്രണ്ട്ലി ആക്കി മാറ്റും. പദ്ധതിയുടെ ഭാഗമായി ഈ ജില്ലകളിൽ ട്രാൻസ്ജൻഡർ കമ്യൂണിറ്റി ലിങ്ക് വർക്കർമാരുടെ (CLW) സേവനം ഉറപ്പാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ തടസങ്ങൾ നേരിടുന്ന ട്രാൻസ്ജൻഡർ വിഭാഗങ്ങൾക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ട്രാൻസ്ജൻഡർ കമ്യൂണിറ്റിക്കും ആരോഗ്യ സംവിധാനത്തിനും ഇടയിലുളള കണ്ണിയായി പ്രവർത്തിക്കുന്നവരാണ് CLW പ്രവർത്തകർ.