Energy Self-sufficiency Scheme for Hospitals

ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ സമാന്തര ഊർജ ഉപയോഗം സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് ‘ഊർജം ആരോഗ്യം’. സർക്കാരിന്റെ പ്ലാൻ ഫണ്ട്, കെ.എസ്.ഇ.ബി.ഇ.യുടെ പിന്തുണ, എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട്, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സാധ്യമായിടത്തോളം സൗരോർജം ഉപയോഗപ്പെടുത്തുകയും അത് വഴി ആശുപത്രികളിലെ വൈദ്യുത ബില്ലുകൾ കുറച്ചുകൊണ്ട് വരികയും ചെയ്യുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. നിലവിൽ 15 ആശുപത്രികളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് ഊർജ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിച്ചട്ടുണ്ട്.