ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ ജോലി ഉറപ്പാക്കാന്‍ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും
വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരും വെയില്‍സ് സര്‍ക്കാരും ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും. വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
ആരോഗ്യ പ്രവര്‍ത്തകരുടെ സുതാര്യവും നേരിട്ടുള്ളതുമായ റിക്രൂട്ട്മെന്റ് ഉറപ്പാക്കുന്നതിന് ധാരണാപത്രത്തിലൂടെ കഴിയും. ആരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റ്, ആരോഗ്യ മേഖലയിലെ മറ്റ് ആശയ വിനിമയങ്ങള്‍, സഹകരണം എന്നിവ ഉറപ്പാക്കുന്നതിന് ഇരു സര്‍ക്കാരുകളുടെയും പ്രതിനിധികളുടെ കോ-ഓഡിനേഷന്‍ കമ്മറ്റി രൂപീകരിക്കും. ചര്‍ച്ചകള്‍ക്കായും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാനായും വെയില്‍സ് പ്രതിനിധി സംഘം കേരളത്തില്‍ എത്തും.