തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ 40 കോടിയുടെ വിവിധ പദ്ധതികൾ പ്രവർത്തനം ആരംഭിച്ചു. സമഗ്ര ആരോഗ്യ പരിരക്ഷയുടെ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സൗജന്യ ചികിത്സക്കായി സർക്കാർ പണം മാറ്റിവയ്ക്കുന്നത്.
ജോലിഭാരത്തിനിടയിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് സഹായകമാവുന്ന ഡേ കെയർ ക്രഷുകൾ സ്ഥാപിച്ച് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി അമ്മമാർക്ക് അവസരങ്ങൾ, ട്രോമ കെയർ ആൻഡ് ട്രയാജ് കെട്ടിടം തുടങ്ങിയ വികസനത്തിന്റെ 26 പദ്ധതികളാണ് സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തൃശൂർ മെഡിക്കൽ കോളേജിൽ സൃഷ്ടിച്ചത്.