'Operation Pure Water' to ensure purity of bottled water

രണ്ട് അവധി ദിവസങ്ങളിലായി നടത്തിയത് 156 പരിശോധനകൾ

സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷൻ പ്യുവർ വാട്ടർ’ എന്ന പേരിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിലായി 156 സ്ഥാപനങ്ങൾ പരിശോധിച്ച് വിവിധ കമ്പനികളുടെ 38 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കുപ്പിവെളളം വെയിലേൽക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44 വാഹനങ്ങൾ പരിശോധിച്ചു. ഇതിനുപുറമേ ജ്യൂസുകളും പാനീയങ്ങളും നിർമ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തിൽ നിർമ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരുന്നുണ്ട്.

വിവിധ കമ്പനികളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കൽ ലാബുകളിൽ അയച്ചു. ഗുണനിലവാരം ഇല്ലാത്തവ കണ്ടെത്തിയാൽ പ്രോസിക്യൂഷൻ ഉൾപ്പടെയുളള നടപടികൾ സ്വീകരിക്കുന്നതാണ്. കുപ്പി വെളളം വെയിൽ ഏൽക്കുന്ന രീതിയിൽ വിതരണം നടത്തിയ 2 വാഹനങ്ങൾക്ക് ഫൈൻ അടയ്ക്കുന്നതിന് നോട്ടീസ് നൽകി. കടകളിലും മറ്റും കുപ്പി വെളളം വെയിൽ ഏൽക്കാത്ത രീതിയിൽ സൂക്ഷിച്ച് വിൽപന നടത്തേണ്ടതാണ്.