അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ രൂപീകരിച്ചു
സംസ്ഥാന സര്‍ക്കാര്‍ ‘ദി കേരള സ്റ്റേറ്റ് അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍’ രൂപീകരിച്ച് വിജ്ഞാപനമിറക്കി. 2021ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ആക്ട് അനുസരിച്ചാണ് സംസ്ഥാനം ഈ കൗണ്‍സില്‍ രൂപീകരിച്ചത്. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ ഈ കൗണ്‍സിലിന് കീഴില്‍ വരും. കോഴിക്കോട് മെഡിക്കല്‍ കോളേജ് എംഎല്‍ടി അസോസിയേറ്റ് പ്രൊഫസര്‍ എം. അബ്ദുന്നാസിര്‍ ചെയര്‍പേഴ്‌സണായ നാലംഗ കൗണ്‍സിലാണ് രൂപീകരിച്ചത്.