ജീവചരിത്രം
ജീവചരിത്രം
ശ്രീമതി. വീണാ ജോർജ്
1976 ആഗസ്റ്റ് 03-ന് പത്തനംതിട്ട കുമ്പഴവടക്കില്‍ ശ്രീ പി.ഇ. കുര്യാക്കോസ് -റോസമ്മ കുര്യാക്കോസ് ദമ്പതികളുടെ മകളായിട്ടാണ് ജനനം. തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. കൈരളി ചാനലിലൂടെ ടെലിവിഷൻ ജേർണലിസ രംഗത്തേക്ക് എത്തി.തുടർന്ന് ഇന്ത്യാവിഷൻ ചാനലിന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ, റിപ്പോർട്ടർ ടിവി, മനോരമ ന്യൂസ്, ടിവി ന്യൂ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയാണ്.
പുരസ്കാരം
മികച്ച വാർത്താ അവതാരകയ്ക്കുള്ള ജേസി ഫൗണ്ടേഷൻ അവാർഡ്
2011-ലെ മികച്ച ടെലിവിഷൻ അവതരണത്തിനുള്ള പുരസ്‌കാരം
ഏഷ്യവിഷൻ വാർത്താ വിശകലനത്തിനുള്ള പുരസ്‌കാരം
മികച്ച വാർത്താ അവതരണത്തിനുള്ള 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്
നീലേശ്വരം സുരേന്ദ്രൻ സ്മാരക പുരസ്‌ക്കാരം
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മികച്ച വാർത്താവതാരക പുരസ്‌കാരം
രാഷ്ട്രിയ ജീവിതം
2016, 2021 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിൽ നിന്ന് സിപിഐ(എം) സ്ഥാനാർത്ഥിയായി വിജയിച്ചു. 14, 15 നിയമസഭകളിലെ അംഗവും രണ്ടാം പിണറായി സർക്കാറിലെ ആരോഗ്യം, വനിത ശിശു വികസന വകുപ്പ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമാണ്.
പദവികള്‍
ആരോഗ്യം, വനിത ശിശു വികസന വകുപ്പ് മന്ത്രി