A budget with a holistic view of the health sector

ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റ് ആണ് 2023 ലേത് . വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2828.33 കോടി രൂപയാണ് അനുവദിച്ചത്. മുൻ വർഷത്തേക്കാൾ 196.50 കോടി അധികമായി അനുവദിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ വിഭാഗങ്ങൾക്ക് 49.05 കോടി രൂപയും നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 500 കോടിയും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കും.

· ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതി ശൈലി പോർട്ടൽ വികസിപ്പിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും 10 കോടി.
· ഇ-ഹെൽത്ത് പ്രോഗ്രാമിനായി 30 കോടി
· കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 574.50 കോടി. ഇത് മുൻവർഷത്തേക്കാൾ 74.50 കോടി രൂപ അധികമാണ്.
· താലോലം, കുട്ടികൾക്കായുളള കാൻസർ സുരക്ഷാ പദ്ധതി, കുട്ടികളിലെ കോക്ലിയർ ഇംപ്ലാന്റേഷൻ (ശ്രുതി തരംഗം) എന്നീ പദ്ധതികൾ 2023-24 സാമ്പത്തിക വർഷം മുതൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കി.
· കോവിഡിന് ശേഷമുളള ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 5 കോടി രൂപ അനുവദിച്ചു.
· പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്ക് 11 കോടി രൂപ.
· കാൻസർ ചികിത്സയ്ക്ക് പ്രത്യേക പരിഗണന
· സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സയ്ക്കുളള കേന്ദ്രങ്ങൾക്ക് 2.50 കോടി രൂപ.
· തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന് 81 കോടി രൂപ. ആർസിസിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്തുന്നതിന് 13.80 കോടി.
· മലബാർ കാൻസർ സെന്റർ വികസന പ്രവർത്തനങ്ങൾക്കായി 28 കോടി
· കൊച്ചി കാൻസർ സെന്റർ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 14.50 കോടി
· ഗോത്ര, തീരദേശ, വിദൂര മേഖലകളിലെ ആശുപത്രികളിൾക്ക് 15 കോടി.
· ഇടുക്കി, വയനാട് മെഡിക്കൽ കോളേജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറൽ ആശുപത്രികളോടും അനുബന്ധിച്ച് നഴ്‌സിംഗ് കോളേജുകൾ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 25 ആശുപത്രികളിൽ ആരംഭിക്കും. ഇതിനായി ഈ വർഷം 20 കോടി വകയിരുത്തി.
· എല്ലാവർക്കും നേത്രാരോഗ്യം ഉറപ്പ് വരുത്തുന്നതിന് നേർക്കാഴ്ച പദ്ധതിയ്ക്ക് 50 കോടി വകയിരുത്തി. കാഴ്ചവൈകല്യമുള്ള എല്ലാവർക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കും.
· കനിവ് പദ്ധതിയിൽ, 315 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളുടെ പ്രവർത്തനങ്ങൾക്ക് 75 കോടി.
· കാസർഗോഡ് ടാറ്റാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യവും ചികിത്സയും വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കും.
· ലോകത്തിന്റെ ഹെൽത്ത് കെയർ ക്യാപിറ്റലായി കേരളത്തെ ഉയർത്തുന്നതിന് ഹെൽത്ത് ഹബ്ബാക്കും. കെയർ പോളിസിയ്ക്കും പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി 30 കോടി.
· സംസ്ഥാനത്ത് തദ്ദേശീയമായ ഓറൽ റാബീസ് വാക്‌സിൻ വികസിപ്പിക്കുന്നതിന് 5 കോടി.
· ന്യൂബോൺ സ്‌ക്രീനിംഗ് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 1.50 കോടി
· നാഷണൽ ഹെൽത്ത് മിഷന്റെ കുടുംബക്ഷേമ പരിപാടികൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും 134.80 കോടി രൂപയുൾപ്പെടെ 500 കോടി.
· ഭക്ഷ്യ സുരക്ഷാ മേഖലയിലെ അനലിറ്റിക്കൽ ലബോട്ടറികൾ ശക്തിപ്പെടുത്തുന്നതിനായി 7.50 കോടി
· സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനും ഭക്ഷ്യവിഷബാധ തടയാനും ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉയർത്താനുമുളള വിവിധ ഇടപെടലുകൾക്കും പരിശോധനകൾക്കുമായി 7 കോടി.
· ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 463.75 കോടി.
· വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, തിരുവനന്തപുരം ഫാർമസ്യൂട്ടിക്കൽ എന്നിവയ്ക്ക് 232.27 കോടി
· മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള മെഡിക്കൽ കോളേജുകളിലെയും മറ്റ് ആശുപത്രികളിലെയും മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കായി 13 കോടി.
· തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെറ്റ് സിടി സ്‌കാനർ വാങ്ങുന്നതിന് 15 കോടി.
· മെഡിക്കൽ കോളേജുകളിലെ സമഗ്ര വാർഷിക മെയിന്റനൻസിന് 32 കോടി രൂപ
· മെഡിക്കൽ കോളേജുകളോടു ചേർന്ന് രോഗികൾക്ക്/ കൂട്ടിരിപ്പുകാർക്ക് താമസിക്കാനുതകുന്ന തരത്തിൽ കെട്ടിടത്തിന് 4 കോടി.
· കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം വനിതാ പി.ജി. ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി ഒരു കോടി.
· കോഴിക്കോട് ഇംഹാൻസിന് 3.60 കോടി.
· തലശേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി.

 

ആയുഷ് മേഖല

· ആയുർവേദ, സിദ്ധ, യുനാനി, യോഗ, നാച്ചുറോപ്പതി എന്നീ ചികിത്സാ ശാഖകൾ ഉൾപ്പെടുന്ന ഭാരതീയ ചികിത്സാ വകുപ്പിന് 49.05 കോടി. ഇത് മുൻവർഷത്തേക്കാൾ 5 കോടി രൂപ അധികമാണ്.
· ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ആധുനികവൽക്കരണത്തിനും 24 കോടി
· തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജുകൾക്ക് 20.15 കോടി
· ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഗവേഷണത്തിനുമായി 2 കോടി
· ഹോമിയോപ്പതി വകുപ്പിന്റെ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് 25.15 കോടി.
· നാഷണൽ മിഷൻ ഓൺ ആയുഷ് ഹോമിയോയുടെ പ്രവർത്തനങ്ങൾക്ക് 5 കോടി.
· ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസത്തിന് 8.90 കോടി.

 

വനിതാ ശിശു വികസനം

· സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ശാക്തീകരണ പ്രവർത്തനങ്ങൾക്ക് 14 കോടി
· അങ്കണവാടി കുട്ടികൾക്കുള്ള മുട്ടയും പാലും പദ്ധതിയ്ക്ക് 63.50 കോടി.
· തദ്ദേശ സ്ഥാപനങ്ങളുടെയും ജനകീയ കമ്മിറ്റികളുടെയും സഹകരണത്തോടെ ഡേ-കെയർ സെന്ററുകൾ/ ക്രഷുകൾ ആരംഭിക്കാൻ 10 കോടി
· സ്‌കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതിയ്ക്ക് 51 കോടി. കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.
· മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി.
· ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് 10 കോടി.
· വനിതാ വികസന കോർപ്പറേഷന്റെ വിവിധ പദ്ധതികൾക്ക് 19.30 കോടി.
· നിലവിലുള്ള 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളുടെ തുടർച്ചയായ പ്രവർത്തനത്തിനും 28 പുതിയ കോടതികൾ സ്ഥാപിക്കുവാനും 8.50 കോടി.
· സംയോജിത ശിശുസംരക്ഷണ പദ്ധതിയ്ക്ക് 13 കോടി.
· സംയോജിത ശിശു വികസന സേവനങ്ങൾ പദ്ധതിക്ക് 194.32 കോടി.
· അങ്കണവാടി പ്രവർത്തകർക്കായി ആക്‌സിഡന്റ് ഇൻഷ്വറൻസും ലൈഫ് ഇൻഷുറൻസും ഉൾപ്പെടുത്തി അങ്കണം എന്ന പേരിൽ ഒരു പദ്ധതി പ്രഖ്യാപിച്ചു. വാർഷിക പ്രീമിയം 360 രൂപ നിരക്കിൽ അപകട മരണത്തിന് രണ്ട് ലക്ഷം രൂപയും, ആത്മഹത്യ അല്ലാതെയുളള മറ്റ് മരണങ്ങൾക്ക് ഒരു ലക്ഷം രൂപയും ഇൻഷ്വറൻസ് പരിരക്ഷ.