Visited the Outer Komalam Bridge Approach Road site

പുറമറ്റം കോമളം പാലം അപ്രോച്ച് റോഡ് സൈറ്റ് സന്ദർശിച്ചു

 

 

അതിശക്തമായ മലവെള്ളപാച്ചിലിൽ ഒഴുകിപ്പോയ മല്ലപ്പള്ളി – വെണ്ണിക്കുളം മേഖലകളെബന്ധിപ്പിക്കുന്ന പുറമറ്റം കോമളം പാലം അപ്രോച്ച് റോഡ് സൈറ്റ് സന്ദർശിച്ചു. പാലത്തിന്റെ തൂണുകളിൽ അടിഞ്ഞ് കൂടിയ വലിയ മരങ്ങളും , മുളംങ്കൂട്ടങ്ങളും മാറ്റുന്നതിനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. ഇറിഗേഷൻ, ഫയർഫോഴ്സ്, പി.ഡബ്ല്യു.ഡി ബ്രിഡ്‌ജ്‌സ് എന്നി വകുപ്പുകളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രാദേശികമായി സന്നദ്ധ പ്രവർത്തകരും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. പാലത്തിന്റെ ബലം പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.