ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നാളെ (തിങ്കള്‍) ആദ്യമായി നടക്കുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ കോളേജ് സജ്ജമാണ്. ദാതാവില്‍ നിന്നും ആവശ്യമായ കരള്‍ എടുത്ത് സ്വീകര്‍ത്താവിലേക്ക് കരള്‍ മാറ്റിവയ്ക്കുന്ന 18 മണിക്കോറോളം നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്. ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ അവലോകന യോഗം ചെര്‍ന്നിരുന്നു. ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി. രാവിലെ 6 മണിക്ക് ശസ്ത്രക്രിയ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.