കണ്‍ട്രോള്‍ റൂമുകളുടെയും താത്ക്കാലിക ആശുപത്രികളുടേയും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും തിരുവനന്തപുരം: ചിട്ടയായതും വിശ്രമമില്ലാത്തതുമായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രളയാനന്തര പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിന് വിജയം കണ്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മറ്റ് പ്രളയങ്ങളെപ്പോലെ കേരളത്തില്‍ കാര്യമായ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല