Loading

Category: Recent Activities

889 posts

കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍, 29 ലാബ് അസിസ്റ്റന്റ്, 17 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, 20 ക്ലീനിംഗ് സ്റ്റാഫ്

ഗര്‍ഭിണികളുടെ ക്ഷേമമന്വേഷിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഗര്‍ഭിണികളുടെ ക്ഷേമമന്വേഷിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ 'കൂടെയുണ്ട് അങ്കണവാടികള്‍' തിരുവനന്തപുരം: കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് 'കൂടെയുണ്ട് അങ്കണവാടികള്‍' പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കുടുംബങ്ങളിലേക്ക് അങ്കണവാടിയുടെ രണ്ടാം ഘട്ടമായാണ് കൂടെയുണ്ട് അങ്കണവാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി കെ.കെ.

ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

തത്സമയ നിരീക്ഷണവും പരിചരണവും പിന്തുണയും ഉറപ്പാക്കുന്നു തിരുവനന്തപുരം: കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളികള്‍ എത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രത ആപ്പ് ഏറെ ഉപയോഗപ്രദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലക്ഷക്കണക്കിന് മലയാളികള്‍ എത്തുന്ന

ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ചികിത്സയിലുള്ളത് 322 പേര്‍; ഇന്ന് 5 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 520 ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക്

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി

ഹോം ക്വാറന്റൈനിലുള്ളവരുടെ കരുതല്‍ ഏറെ പ്രധാനം തിരുവനന്തപുരം: കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലേക്കാള്‍ വൈറസ് സാന്ദ്രത കൂടിയ

നമുക്കും അറിയേണ്ടേ: കോവിഡ് 19 സ്ഥിരീകരിക്കുന്നത് എങ്ങനെ? വേഗത്തില്‍ കണ്ടുപിടിക്കാന്‍ ഉറക്കം മാറ്റിവച്ച് വൈറോളജി ലാബുകള്‍

നമുക്കും അറിയേണ്ടേ: കോവിഡ് 19 സ്ഥിരീകരിക്കുന്നത് എങ്ങനെ? വേഗത്തില്‍ കണ്ടുപിടിക്കാന്‍ ഉറക്കം മാറ്റിവച്ച് വൈറോളജി ലാബുകള്‍

തിരുവനന്തപുരം: അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും ഉണ്ടെന്നറിയുമ്പോള്‍ അതിന് പിന്നാലെയുണ്ടാകുന്ന ആശങ്കകളുമാണ് ബാക്കി. എന്നാല്‍ ഈ സ്ഥിരീകരണത്തിന് പിന്നില്‍ വൈറോളജി ലാബുകളും അവിടെ ഉറങ്ങാതെ 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുമാണുള്ളത്. കേരളത്തില്‍ ഇപ്പോള്‍ 7

കോവിഡ് 19: അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കോവിഡ് 19: അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം 6 മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി. കൂടുതല്‍ ഡോക്ടര്‍മാരെ

സംസ്ഥാനത്ത് 2 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു : മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സംസ്ഥാനത്ത് 2 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു : മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തില്‍ 2 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മൂന്നാറില്‍ റിസോര്‍ട്ടില്‍ താമസിച്ച യു.കെ. സ്വദേശിയാണ് ഒന്നാമത്തെയാള്‍. ഇദ്ദേഹം കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്താണ് രണ്ടാമത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്. സ്‌പെയിനില്‍

കൈ കഴുകൂ കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കൂ

കൈ കഴുകൂ കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കൂ

എങ്ങനെ കൈ കഴുകണം? തിരുവനന്തപുരം: വളരെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കോവിഡ് 19 എന്ന ലോക മഹാമാരിയെ ഒരുപരിധിവരെ തടയാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക, ആലിംഗനം അല്ലെങ്കില്‍ ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള

സംസ്ഥാനത്ത് 732 പേര്‍ നിരീക്ഷണത്തില്‍; 14 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് 732 പേര്‍ നിരീക്ഷണത്തില്‍; 14 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: 94 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 729 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍

Skip to content