Loading

Category: Press Releases

181 posts

രജിസ്റ്റര്‍ ചെയ്യാത്ത ഒരു ശിശു സംരക്ഷണ സ്ഥാപനത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ല

രജിസ്റ്റര്‍ ചെയ്യാത്ത ഒരു ശിശു സംരക്ഷണ സ്ഥാപനത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ല

തിരുവനന്തപുരം: ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മുമ്പാകെ മാര്‍ച്ച് 31നകം രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കാത്ത സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സ്ഥാപനങ്ങള്‍ നടത്തുന്ന അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു ശിശു സംരക്ഷണ സ്ഥാപനത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതല്ല. മാത്രമല്ല ഈ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കെതിരെ പിഴ, തടവ് എന്നിവ ഉള്‍പ്പെടെയുള്ള നിയമം അനുശാസിക്കുന്ന പ്രകാരമുള്ള നടപടികളും

വാസുവിനോടൊപ്പം സര്‍ക്കാര്‍ ഒപ്പമുണ്ട്: ആശ്വസിപ്പിച്ച് ആരോഗ്യവകുപ്പ് മന്ത്രി

വാസുവിനോടൊപ്പം സര്‍ക്കാര്‍ ഒപ്പമുണ്ട്: ആശ്വസിപ്പിച്ച് ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: രോഗിയും അഞ്ചല്‍ പുനലൂര്‍ വിളക്കുപാറ ഇളവറാംകുഴി ചരുവിള പുത്തന്‍ വീട് സ്വദേശിയുമായ വാസുവിന്റെ തുടര്‍ചികിത്സ സര്‍ക്കാര്‍ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വാസുവിന്റെ തുടര്‍ ചികിത്സ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ലഭ്യമാക്കുന്നതാണ്. തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് തെങ്ങില്‍ നിന്ന്

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നഴ്‌സുമാരുടേയും നഴ്‌സിംഗ് അസിസ്റ്റന്റുമാരുടേയും അടിയന്തിര യോഗം

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നഴ്‌സുമാരുടേയും നഴ്‌സിംഗ് അസിസ്റ്റന്റുമാരുടേയും അടിയന്തിര യോഗം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടേയും നഴ്‌സിംഗ് അസിസ്റ്റന്റുമാരുടേയും അറ്റന്റര്‍മാരുടേയും അടിയന്തിര യോഗം 31-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മെഡിക്കല്‍ കോളേജ് ഒ.പി. ബ്ലോക്കിലെ ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ

രോഗികളോട് മോശമായി പെരുമാറുന്നവര്‍ക്ക് സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ല: കെ.കെ. ശൈലജ ടീച്ചര്‍

രോഗികളോട് മോശമായി പെരുമാറുന്നവര്‍ക്ക് സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ല: കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവം മനുഷത്വരഹിതമാണെന്നും ജീവനക്കാരനെതിരെ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് സര്‍വീസില്‍ തുടരാന്‍

മാതൃശിശു സംരക്ഷണം: വെട്ടിക്കുറച്ച കേന്ദ്ര വിഹിതം പുന:സ്ഥാപിക്കണമെന്നു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മാതൃശിശു സംരക്ഷണം: വെട്ടിക്കുറച്ച കേന്ദ്ര വിഹിതം പുന:സ്ഥാപിക്കണമെന്നു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസ് (ഐ.സി.ഡി.എസ്.) പദ്ധതി മുഖേന കേരളത്തില്‍ നടപ്പാക്കുന്ന മാതൃ ശിശു സംരക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആരോഗ്യ, സാമൂഹ്യ നീതി, വനിതാ ശിശുവികസന വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഡല്‍ഹിയില്‍ കേന്ദ്ര വനിതാ ശിശുവികസന

പരിമിതികള്‍ക്കകത്ത് നിന്നും പരമാവധി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം: കെ.കെ. ശൈലജ ടീച്ചര്‍

പരിമിതികള്‍ക്കകത്ത് നിന്നും പരമാവധി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം: കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: നിരവധി സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങളുള്ള മേഖലയാണ് ആരോഗ്യ മേഖലയെന്നും പരിമിതികള്‍ക്കകത്തു നിന്നും പരമാവധി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ധാരാളം ആവശ്യകതകള്‍ ഉള്ളൊരു മേഖലയാണ് ആരോഗ്യ മേഖല. കേരളത്തിന്റെ പ്രത്യേക സാഹചര്യം മനസിലാക്കി വേണം ഇവിടത്തെ മനുഷ്യാവകാശം വിലയിരുത്തേണ്ടത്. നിരവധി വികസന

ഇനിയൊരു രോഗിക്കുപോലും ഇങ്ങനെയുള്ള തിക്താനുഭവം ഉണ്ടാകരുത്: ആരോഗ്യ വകുപ്പ് മന്ത്രി

ഇനിയൊരു രോഗിക്കുപോലും ഇങ്ങനെയുള്ള തിക്താനുഭവം ഉണ്ടാകരുത്: ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: ഇനിയൊരു രോഗിക്ക് പോലും ഇങ്ങനെയുള്ള തിക്താനുഭവങ്ങള്‍ ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അങ്ങനെയൊരു സംഭവമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ നഴ്‌സുമാരുടേയും നഴ്‌സിംഗ് അസിസ്റ്റന്റ്മാരുടേയും അറ്റന്റര്‍മാരുടേയും

കുടുംബശ്രീയുമായി സഹകരിച്ച് ഓരോ വീട്ടിലും ഔഷധ സസ്യം

കുടുംബശ്രീയുമായി സഹകരിച്ച് ഓരോ വീട്ടിലും ഔഷധ സസ്യം

തിരുവനന്തപുരം: കുടുംബശ്രീയുമായി സഹകരിച്ച് ഓരോ വീട്ടിലും ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിതമായ രാസവള പ്രയോഗം കാരണം നാട്ടിലാകെ സുപരിചിതമായിരുന്ന ഔഷധ സസ്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. അവ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനുമായി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി മാതൃകാപരമായ പ്രവര്‍ത്തനം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടത്തറയിലെ ഔഷധിയുടെ

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14 മുതല്‍

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14 മുതല്‍

സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.  സംസ്ഥാന ശിശുക്ഷേമ സമിതിയും ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.  മെയ് 14 മുതല്‍ 20 വരെ തീയതികളില്‍ തലസ്ഥാനത്ത് അഞ്ച് തിയേറ്ററുകളിലായാണ് ചലച്ചിത്രോത്സവം.  ഒരു ദിവസം ഒരു തിയേറ്ററില്‍ നാല് സിനിമകള്‍

കണ്ണാശുപത്രി ബഹുനില മന്ദിരം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

കണ്ണാശുപത്രി ബഹുനില മന്ദിരം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി (കണ്ണാശുപത്രി) യുടെ ഏഴുനില മന്ദിരം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. പുതിയ കെട്ടിടം അടിയന്തിരമായി പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളായ പി.ഡബ്ലിയു.ഡി. സ്‌പെഷ്യല്‍ ബിള്‍ഡിംഗ്‌സ്, പി.ഡബ്ലിയു.ഡി. ഇലട്രിക്കല്‍,