Loading

Category: Press Releases

259 posts

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ കേരളം പുരസ്‌കാരം, ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.ക. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ പ്രവര്‍ത്തനത്തില്‍ ആരോഗ്യ മേഖലക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേത്യത്വത്തില്‍ രൂപം കൊടുത്ത സംരംഭമാണ്

ഇനി ആശങ്ക വേണ്ട: നിപ്പ വൈറസില്‍ നിന്നും മുക്തി നേടിയവരെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

ഇനി ആശങ്ക വേണ്ട: നിപ്പ വൈറസില്‍ നിന്നും മുക്തി നേടിയവരെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയില്‍ നിന്ന് മുക്തിനേടിയ രണ്ട് പേരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മന്ത്രി അവരെ കണ്ടത്. മാസ്‌കോ മറ്റൊരു പ്രതിരോധ മാര്‍ഗങ്ങളോ ഇല്ലാതെ മന്ത്രിയും സംഘവും നേരിട്ട് അവരെ കണ്ടത് പൊതുജനങ്ങളിലുള്ള

നിപ്പ നിയന്ത്രണ വിധേയം : പൊതു പരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ല

നിപ്പ നിയന്ത്രണ വിധേയം : പൊതു പരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ല

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 12 മുതല്‍ പ്രവര്‍ത്തിക്കും തിരുവനന്തപുരം: നിപ്പ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍

മോളിക്യുലാര്‍ ലാബ്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് 1.20 കോടി

മോളിക്യുലാര്‍ ലാബ്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് 1.20 കോടി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നൂതന മോളിക്യൂലാര്‍ ഡയഗ്നോസ്റ്റിക് സംവിധാനം ഒരുക്കുന്നതിനായി 1.20 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മറ്റു തരത്തിലുള്ള ലാബ് പരിശോധനകളിലൊന്നും വ്യക്തമാകാത്ത സങ്കീണങ്ങളായ രോഗങ്ങള്‍ സൂക്ഷ്മതയോടെ കണ്ടുപിടിക്കാന്‍ ഈ മോളിക്യുലാര്‍ ലാബിലൂടെ സാധിക്കുന്നതാണ്. ഈ

സര്‍ക്കാര്‍ ഏറ്റെടുത്ത വസ്തുവില്‍ 50 സ്ത്രീകള്‍ക്ക് താമസ സൗകര്യമൊരുക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സര്‍ക്കാര്‍ ഏറ്റെടുത്ത വസ്തുവില്‍ 50 സ്ത്രീകള്‍ക്ക് താമസ സൗകര്യമൊരുക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോഴിക്കോട് എരഞ്ഞിപ്പാലം സരോജ് വിഹാറിലെ എന്‍. കമലാസനന്റെ അഭ്യര്‍ത്ഥന പ്രകാരം കൊല്ലം ജില്ലയിലെ വെളിയം വില്ലേജില്‍ കായില എന്ന സ്ഥലത്തുള്ള 82.5 സെന്റ് (33.80 ആര്‍) സ്ഥലവും ഇരുനില വീടും സര്‍ക്കാര്‍ ഏറ്റെടുത്തു. ഏതാണ്ട് 3 കോടിയോളം മതിപ്പ് വിലയുള്ളാണ് ഈ ഭൂമി. കമലാസനനില്‍ നിന്നും ഐഷ

മികച്ച മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ആശുപത്രികള്‍ക്കുള്ള അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിതരണം ചെയ്തു

മികച്ച മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ആശുപത്രികള്‍ക്കുള്ള അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിതരണം ചെയ്തു

തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മികച്ച മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ആശുപത്രികള്‍ക്കുള്ള അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച പ്രൈമറി ഹെല്‍ത്ത് സെന്ററിനുള്ള അവാര്‍ഡ് ആലപ്പുഴ പുറക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കരസ്ഥമാക്കി. രണ്ടാം

പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജിതമാക്കാന്‍ മെഡിക്കല്‍ കോളേജില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജിതമാക്കാന്‍ മെഡിക്കല്‍ കോളേജില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

ഐസലേഷന്‍ വാര്‍ഡ് സ്ഥാപിക്കും തിരുവനന്തപുരം: വിവിധതരം പകര്‍ച്ച പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വകുപ്പ് മേധാവികളുടെ യോഗം നടന്നു. പനി നിയന്ത്രണത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മള്‍ട്ടി പര്‍പ്പസ് ആര്‍ട്ട് സെന്റര്‍ ആരംഭിക്കും: മന്ത്രി

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മള്‍ട്ടി പര്‍പ്പസ് ആര്‍ട്ട് സെന്റര്‍ ആരംഭിക്കും: മന്ത്രി

ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് മള്‍ട്ടി പര്‍പ്പസ് ആര്‍ട്ട് സെന്റര്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന സെന്ററായിരിക്കുമത്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇതിലൂടെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  ബുദ്ധിപരമായ വെല്ലുവിളികള്‍ 

ആരോഗ്യ വകുപ്പിന് സുപ്രധാനമായ നേട്ടം കൂടി: മാതൃമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍

ആരോഗ്യ വകുപ്പിന് സുപ്രധാനമായ നേട്ടം കൂടി: മാതൃമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖല സുപ്രധാനമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. മാതൃ മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും മുന്നിലെത്തി. 61 എന്ന നിലയില്‍ നിന്നും 46 ആയാണ് കേരളത്തിലെ മാതൃമരണ നിരക്ക് കുറയ്ക്കാനായത്. ഇന്ത്യയില്‍ മൊത്തത്തില്‍ മാതൃ മരണ നിരക്ക് 130 ആകുമ്പോഴാണ്

ഭയപ്പെടേണ്ട കാര്യമില്ല: കരിമ്പനിക്കെതിരെ കരുതലോടെ ആരോഗ്യ വകുപ്പ്

ഭയപ്പെടേണ്ട കാര്യമില്ല: കരിമ്പനിക്കെതിരെ കരുതലോടെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കുളത്തൂപ്പുഴയ്ക്കടുത്തുള്ള വില്ലുമല ആദിവാസി മേഖലയിലെ 38 വയസുകാരന് കരിമ്പനി സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും എല്ലാ പ്രതിരോധ മാര്‍ഗങ്ങളും ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, വെക്ടര്‍ കണ്‍ട്രോള്‍