പത്രക്കുറിപ്പ്

09-06-17

ആയുർവേദ കോളേജ് പഞ്ചകർമ്മ ആശുപത്രി വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

കെ.കെ.ശൈലജ ടീച്ചർ

തിരുവനതപുരം പൂജപ്പുരയിലെ പഞ്ചകർമ്മ ആയുർവേദ ആശുപത്രി വികസിപ്പിച്ച് ദേശീയ നിലവാരത്തിലുള്ള ഒരു ആയുർവേദ ചികിത്സാ സ്ഥാപനമാക്കുന്നതിനുള്ള മാസ്റ്റർ പ്ലാനിന്‌ രൂപം നൽകുവാൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു .

ഒ.രാജഗോപാൽ എം.എൽ.എ – യുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിൽ നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള ആക്ഷൻ പ്ലാനിന്‌ രൂപം നൽകി. പഞ്ചകർമ്മ ആശുപത്രിയിൽ പുതിയ ലിഫ്റ്റ്, ജീറിയാട്രിക് വാർഡ്, ആധുനിക സജീകരണങ്ങളോടെ കുളം നവീകരണം, അനിമൽ ഹൗസ്, പുതിയ ലേഡീസ് ഹോസ്റ്റൽ നിർമ്മാണം എന്നിവയുടെ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഡി.എ.എം.ഇ ഡോ; സി. ഉഷാകുമാരി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട് ഡോ:പി. ബി. നജുമ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ: എൻ. വിജയകുമാർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ജ്യോതി. ആർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ കെ. അശോക് കുമാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തതായി മന്ത്രി അറിയിച്ചു.