പത്രകുറിപ്പ്
02/06/2017
പാരിപ്പള്ളിസര്‍ക്കാര്‍മെഡിക്കല്‍കോളേജ്-
മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ക്ക്‌സര്‍ക്കാരിന്റെവാര്‍ഷിക സമ്മാനം
– കെ.കെ.ശൈലജടീച്ചര്‍
കഴിഞ്ഞ സര്‍ക്കാരിന്റെകാലത്താണ് പാരിപ്പള്ളി ഇ.എസ്.ഐആശുപത്രികെട്ടിടം ഗവണ്മെന്റിന് കൈമാറുന്നത്. ആ സമയംമെഡിക്കല്‍ കോളേജിന് ആവശ്യമായ സൗകര്യങ്ങള്‍ ഒന്നും തന്നെ ആശുപത്രിക്കുണ്ടായിരുന്നില്ല.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പാരിപ്പള്ളിമെഡിക്കല്‍കോളേജില്‍ആശുപത്രിസേവനം ആരംഭിച്ചതുംകൂടാതെ പ്രിന്‍സിപ്പാളിനെയുംആശുപത്രിസൂപ്രണ്ടിനെയും നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തുടക്കംകുറിച്ചതും. 390തസ്തികകള്‍സൃഷ്ടിച്ച് നിയമനം നടത്തുകയുംഎം.സി.ഐയുടെഅംഗീകാരത്തിനായി 59 ഡോക്ടര്‍മാര്‍മതിയെന്നിരിക്കെ 89ഡോക്ടര്‍മാരെ നിയമിച്ചും, കൂടാതെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത മെഡിക്കല്‍കോളേജുകളിലെ അദ്ധ്യാപകന്മാരെ പാരിപ്പള്ളിയിലേക്ക്മാറ്റി നിയമിക്കുകയുംചെയ്തിരുന്നു. അതോടപ്പംക്വാഷാലിറ്റി ഒ പി പൂര്‍ണ്ണമായരീതിയില്‍ആരംഭിച്ചു.
ഹോസ്പിറ്റല്‍ ഉപകരണങ്ങള്‍വാങ്ങുന്നതിന് 18 കോടിരൂപ അനുവദിച്ച് ഭരണാനുമതി നല്‍കി. എം,സി.ഐ പരിശോധനാ സമയത്ത്ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇതിന് പുറമേ 50ലക്ഷംരൂപ കൂടി അനുവദിച്ചു. പ്രവര്‍ത്തന രഹിതമായിരുന്ന ബ്ലഡ്ബാങ്ക് ആധുനികസജ്ജീകരണങ്ങളോടെ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാക്കി ഉയര്‍ത്തി ഒപ്പം , 24മണിക്കൂര്‍ ലാബ് സര്‍വീസുംആരംഭിച്ചു. മറ്റ്‌മെഡിക്കല്‍കോളേജുകളോടൊപ്പംകിടപിടിക്കുന്ന  രീതിയില്‍ ഉള്ള അത്യാധുനികസംവിധാനങ്ങോളോടുകൂടിയഒരുമെഡിക്കല്‍കോളേജാക്കി മാറ്റുവാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണോചെയ്യേണ്ടത് അതെല്ലാം തന്ന യുദ്ധകാലാടി സ്ഥാനത്തില്‍ നടപ്പിലാക്കി. ആധുനിക സംവിധാനങ്ങോളോടുകൂടിയ തീയറ്ററുകള്‍, ഐസിയു ഉപകരണങ്ങള്‍, കാത്ത് ലാമ്പ്, പ്രസവമുറി തുടങ്ങി അവശ്യവിഭാഗങ്ങളെല്ലാം ഒരുക്കാന്‍സര്‍ക്കാരിനായി. കൂടാതെകാരുണ്യ ഫാര്‍മസിആരംഭിക്കുകയും കാന്റീന്‍സൗകര്യം ഒരുക്കുകയും കിടത്തി ചികിത്സ ആരംഭിക്കുകയുംചെയ്തു. ഇത്തരത്തില്‍ ഒരുമെഡിക്കല്‍കോളേജ്ആരംഭിക്കുന്നതിന് ആവശ്യമായഎല്ലാസൗകര്യങ്ങളുംഒരുക്കിയാണ്എം.സി.ഐയുടെഅംഗീകാരത്തിനായിസര്‍ക്കാര്‍ അപേക്ഷനല്‍കിയത്. എന്നാല്‍അംഗീകാരംലഭിക്കാനിടയില്ലഎന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളവാര്‍ത്തകള്‍  പലകേന്ദ്രങ്ങളില്‍ നിന്നുംഉയര്‍ന്നുവന്നിരുന്നു.  അതുകൊണ്ട്തന്നെ സര്‍ക്കാര്‍ ഈ കര്യങ്ങള്‍ഗൗരവമായികാണുകയുംഅംഗീകാരംലഭിക്കുന്നതിന് ആവശ്യമായഎല്ലാഇടപ്പെടലുകളുംകൃത്യമായി നടത്തുകയുംചെയ്തു. ആരോഗ്യ മന്ത്രി നേരിട്ട്‌കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുമായി ഈ വിഷയത്തില്‍ആശയവിനിമയം നടത്തുകയും ഈ കാര്യത്തില്‍രേഖകള്‍ പരിശോധിച്ച്‌മെഡിക്കല്‍കോളേജിന് അംഗീകാരം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന്ഉറപ്പ് നല്‍ക്കുകയുംതുടര്‍ന്ന്അംഗീകാരം നല്‍കിയ ഉടന്‍തന്നെ ആരോഗ്യ മന്ത്രിയെവിളിച്ച് ഈ കര്യംഅറിയിക്കുകയുംചെയ്തിരുന്നു. യാഥാര്‍ഥ്യംഇതായിരിക്കെ ചിലഉത്തരവാദിത്തപ്പെട്ടവരുംചില മാധ്യമങ്ങളുംഇത്‌സര്‍ക്കാരിന്റെഇടപ്പെടല്‍കൊണ്ടല്ലലഭിച്ചത്എന്ന്‌വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് പൊതുജനം തള്ളിക്കളയുമെന്നതില്‍സംശയമില്ല. മെഡിക്കല്‍കോളേജിന് ആവശ്യമായസൗകര്യങ്ങള്‍ഒന്നുംഒരുക്കുന്നില്ലഎന്നും ,ഉള്ളത്അടച്ചുപൂട്ടുകയാണെന്നും   നിരന്തരംആക്ഷേപം ഉന്നയിച്ചവര്‍തങ്ങളുടെകത്തിലൂടെയാണ്‌മെഡിക്കല്‍കോളേജിന് അംഗീകാരംലഭിച്ചത്എന്ന് പറയുന്നത്എം.സി.ഐയെ അപമാനിക്കുന്നതിന് തുല്യമാണ്. കത്ത് നല്‍കിയെന്ന് പറയുന്നത്‌കൊണ്ടല്ലമറിച്ച്എം.സി.ഐ അനുശാസിക്കുന്ന കര്‍ശനമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച്‌സൗകര്യങ്ങള്‍ഒരിക്കയതിനാലാണ് പാരിപ്പള്ളിമെഡിക്കല്‍കോളേജിന് 100സീറ്റില്‍വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് അംഗീകാരംലഭിച്ചതെന്ന്ഇത്തരക്കാര്‍തിരിച്ചറിയേണ്ടതുണ്ടന്നും മന്ത്രി പറഞ്ഞു.