പത്രകുറിപ്പ്                                                                                                                   06/06/2017

പുതിയ ലേബര്‍ റൂമിന്റെയും സര്‍ജറി തിയേറ്ററിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു 

പുജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പുതിയ ലേബര്‍ റൂമിന്റെയും സര്‍ജറി തീയറ്ററിന്റെയും ഉദ്ഘാടനം ആരോ ഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
ആയുര്‍വേദ അലോപ്പതി വിഭാഗങ്ങളുടെ സേവനം ഒന്നിച്ചു ലഭിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള ഏക സ്ഥാപനമാണ് ഈ ആശുപത്രി. ആയുര്‍വ്വേദ അലോപ്പതി രീതിയിലുള്ള ഗര്‍ഭകാല ശുശ്രൂഷയും ഇവിടെ ലഭ്യമാണ്. പ്രസവത്തിനായി ഈ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്നു ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുനതിനായി 1 കോടി 13 ലക്ഷം രൂപ ചിലവിട്ടാണ് മെഡിക്കല്‍ ഗ്യാസ് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലേബര്‍ റൂമും സാധാരണ പ്രസവത്തിനു പുറമേ അത്യാവിശ്യ ഘട്ടങ്ങളില്‍ സിസേറിയന്‍ ചെയ്യാനുള്ള ഓപ്പറേഷന്‍ തീയറ്ററും പൂര്‍ത്തിയാക്കിയത്.
ആശുപത്രിയുടെ വികസനം മുന്‍നിര്‍ത്തി ഒരു ഗൈനകോളജി സീനിയര്‍ കണ്‍സ ള്‍ട്ടന്റ് , 2 സ്റ്റാഫ് നേഴ്‌സുമാര്‍ ,ഒരു തീയറ്റര്‍ ടെക്‌നീഷ്യന്‍ , ഒരു അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ എ ന്നിങ്ങനെ 5 തസ്തികകളില്‍ നാഷണല്‍ ആയുഷ് മിഷനില്‍ നിന്നും ജീവനക്കാരെ നിയമി ക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ചടങ്ങില്‍ ഓ.രാജഗോപാല്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ആയുഷ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ,പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സി ഉഷാകുമാരി ,ഐ എസ് എം ഡയറക്ടര്‍ ഡോക്ടര്‍ അനിത ജേക്കബ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.